വളർത്തിക്കൊണ്ടുവരുന്ന വിളകൾ നശിച്ചു പോവുക എന്നു പറയുമ്പോൾ ഏതൊരു കർഷകനും വേദനയുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. വാണിജ്യാടിസ്ഥാനത്തിൽ മറ്റും ഒരുപാട് കൃഷികൾ ചെയ്യുമ്പോൾ പലതരം കീട ഉപദ്രവങ്ങൾ വരുമ്പോൾ പല കർഷകരും വേദനയിൽ ആകാറുണ്ട്. കായീച്ച ശല്യം ആണ് ഇവയിൽ പ്രധാനം.
കായ്കൾ മൂപ്പെത്തുന്നതോടെ കായീച്ചകൾ പുറത്തുവരുന്നു.
150 ലധികം മുട്ടയിടും. രണ്ടു മുതൽ മൂന്നു ദിവസത്തിനുള്ളിൽ മുട്ടവിരിഞ്ഞ് പുഴുക്കൾ മാങ്ങയുടെയും ദശ ഉള്ള ഭാഗം ആഹാരം ആക്കുകയും ചെയ്യും. 13 ദിവസത്തിനുള്ളിൽ പൂർണ വളർച്ച എത്തുകയും ചെയ്യുന്നു. കൂടുതലും മാങ്ങയിൽ ആണ് ഇത്തരം കീടങ്ങൾ കാഴ്ചകളെ കണ്ടുവരുന്നത് നല്ല മധുരമുള്ള മാങ്ങ ഇനങ്ങളിലാണ് ഇവ കൂടുതലായി അറിയുന്നത്.
എങ്ങനെ നിയന്ത്രിക്കാം.
- മാവ് പൂക്കുന്ന ശീത കാലങ്ങളിൽ അതായത് നവംബർ ജനുവരി മാസങ്ങളിൽ മാവിന് തടം ഉഴുതുമറിക്കുക യോ ചെയ്യുന്നതിലൂടെ നശിപ്പിക്കാം.
- മാങ്ങകൾ മൂപ്പ് എത്തുന്നതിന് വളരെ മുമ്പ് തന്നെ ഫിറമോൺ കെണികൾ മാവിൽ വയ്ക്കണം. കയ്യെത്തുന്ന ഉയരത്തിൽ ഒരു മാവിലൊരു കെണി എന്ന രീതിയിൽ വയ്ക്കാം. നശിപ്പിക്കുന്നതിന് ഒരുതുള്ളിപോലും കീടനാശിനി ഉപയോഗിക്കേണ്ടി വരില്ല.
- ഫിറമോൺ കെണികൾ കേരള കാർഷിക സർവകലാശാലയുടെ വിവിധ വിൽപ്പന കേന്ദ്രങ്ങളിലും പ്രാദേശിക കീടനാശിനി വിൽപ്പനശാലകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഓൺലൈനായും വാങ്ങാം.
- ആക്രമണം തടയുന്നതിനായി മൂപ്പേത്തിയ മാങ്ങകൾ നേരത്തെ വിളവെടുക്കണം. വിളവെടുപ്പിനുശേഷം 50 മുതൽ 55 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള ചൂടുവെള്ളത്തിൽ അര മണിക്കൂർ മുക്കിവെച്ച് തുടച്ച് സൂക്ഷിച്ചാൽ മുട്ടകളെ നശിപ്പിക്കാം.
- പൂവിട്ട മാവുകളിൽ പൂ കൊഴിയാതിരിക്കാനും പരമാവധി കായ പിടുത്തം ആയി എഗ്ഗ് അമിനോ ആസിഡ് ജൈവ വളർച്ച ത്വരകം 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ എടുത്ത് മാവിൽ തളിച്ചു കൊടുക്കാം.
- കായീച്ചയെ നശിപ്പിക്കാന് ഉത്തമമായ ഒന്നാണ് യൂജിനോൾ എന്ന ഘടകം അടങ്ങിയിരിക്കുന്ന തുളസി കൊണ്ട് ഉണ്ടാക്കുന്ന കെണി. ഒരു പിടി തുളസിയില 30 പൊടിച്ച് ശർക്കര നാലോ അഞ്ചോ തുള്ളി എണ്ണ അല്ലെങ്കിൽ സോപ്പ് എന്നിവ ചേർക്കുക ശേഷം ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് മിശ്രിതം അതിൽ ഒഴിക്കണം. ഇത് മാവിന്റെ കമ്പുകളിൽ കെട്ടി ഇടാം. തുളസി മണം ശ്വസിച്ച് കയീച്ച കുപ്പിയിലെ വെള്ളത്തിൽ വീണു ചാവും. ആക്രമണം ഉണ്ടാകുന്ന മറ്റു വിളകളിലും ഈ രീതി ഫലപ്രദമാണ്