April 26, 2025

വെറ്റില കൊണ്ട് വീട്ടിൽ ധനം കുമിഞ്ഞു കൂടും .

നമ്മുടെ വീടുകളിൽ എല്ലാം ഉള്ളതാണ് ചെറുതെങ്കിലും കുറച്ച് കടങ്ങൾ. കടം മാറുന്നതിന് ധനം കുമിഞ്ഞു കൂടുന്നതിനും ഒക്കെ വെറ്റില മാത്രം മതിയെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വെറ്റില വെച്ച് ചെറിയൊരു കർമ്മം മാത്രം ചെയ്താൽ മതി. വീട്ടിൽ ധനം കുമിഞ്ഞു കൂടും എന്നാണ് അറിയാൻ സാധിക്കുന്നത്. ആർക്കും വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒന്ന്. ദൈവികമായ ഒരു പരിവേഷം തന്നെയാണ് വെറ്റിലയ്ക്ക് ഉള്ളത്.

വിവാഹങ്ങൾക്ക് മുൻപും വെറ്റില ആണ് പലരും ദക്ഷിണ നൽകാറുള്ളത് തന്നെ. ലക്ഷ്മിദേവിയുടെ കടാക്ഷം കിട്ടിയ ഇലയാണ് വെറ്റില എന്ന് പോലും പറയാറുണ്ട്. ഇതിലെല്ലാമുപരി വലിയ ഔഷധഗുണമുള്ള ഒന്നുകൂടിയാണ് വെറ്റില എന്ന് പറയാതിരിക്കാൻ കഴിയില്ല. വെറ്റില ഉപയോഗിച്ചുള്ള ഈ കർമ്മം ചെയ്യേണ്ടത് രാവിലെ സൂര്യോദയത്തിന് ശേഷം ആണ്. ഏറ്റവും വൃത്തിയും വെടിപ്പുമുള്ള ഒരിടമാണ് ഇതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. പൂജാമുറിയിൽ വെച്ച് ചെയ്യുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

സാധാരണ ചെയ്യുന്നത് പോലെ ഒരു വിളക്ക് കത്തിക്കുക. അതിനുശേഷം ഒരു വെറ്റില എടുക്കുക. വെറ്റില തിരഞ്ഞെടുക്കുമ്പോൾ നല്ല ആരോഗ്യമുള്ള വെറ്റില എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാടുകളുള്ള വെറ്റില ഇത്തരമൊരു കർമ്മത്തിന് വേണ്ടി ഉപയോഗിക്കാൻ പാടുള്ളതല്ല. ശേഷം കുങ്കുമം ചെറിയ ഒരു പാത്രത്തിൽ എടുക്കുക. അതുകൊണ്ട് വെറ്റിലയുടെ ഉൾവശത്ത് ഇത് ചെയ്യുന്ന ആളുടെ പേര് എഴുതി വെക്കുകയാണ് ചെയ്യേണ്ടത്.

അതിനുശേഷം ആ വ്യക്തിക്ക് വന്നുചേരേണ്ട സാമ്പത്തിക ആവശ്യങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകൾ മാറുന്നതിനു വേണ്ടിയും ഓക്കേ ശക്തമായി പ്രാർഥിക്കാവുന്നതാണ്. ഇവയെല്ലാം പ്രാർത്ഥിച്ചു കൊണ്ട് തന്നെ വെറ്റിലയുടെ പേര് എഴുതിയ ഭാഗത്ത് ഒരു കർപ്പൂരം വെക്കുക. ശേഷം ഇല അടച്ചുവെച്ച് കെട്ടുക. വിളക്ക് കത്തിക്കുന്നതിന്റെ അടുത്തുതന്നെ വെക്കുക. ഏഴ് ദിവസം തുടർച്ചയായി തന്നെ ഈ കർമ്മം ചെയ്യണം. കെട്ടിവെച്ച ഈ വെറ്റില ഒരു തളികയിൽ നിക്ഷേപിക്കുന്നത് ആയിരിക്കും നല്ലത്. ഈ കർമ്മത്തെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply