December 10, 2024

ഉത്തരയുടെ കല്യാണ വീഡിയോയുടെ ടീസർ പുറത്തിറങ്ങി; നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ | Uthara Sharath Marriage

സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ആശാ ശരത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുങ്കുമപ്പൂ എന്ന പനമ്പരയിലൂടെയാണ് ആശാ ശരത്തിനെ കുടുംബപ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. പിന്നീട് ദൃശ്യം എന്ന ചിത്രത്തിലെ ഐപിഎസ് വേഷത്തിൽ പ്രേക്ഷകഹൃദയങ്ങൾ മുഴുവൻ കീഴടക്കാൻ ആശാ ശരത്തിന് സാധിച്ചു ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ട് മക്കളാണ്. ഉത്തരയും കീർത്തനയും. മൂത്ത മകൾ ആണ് ഉത്തര. ഉത്തരയെ എല്ലാവരും സ്നേഹത്തോടെ പങ്കു എന്നാണ് വിളിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ്.

ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആദിത്യ മേനോൻ ആണ് ഉത്തരയുടെ വരൻ. ഇരുവരും തമ്മിലുള്ള വിവാഹം മാർച്ച് 18 ന് ആയിരുന്നു. വളരെ പ്രൗഢഗംഭീരമായ രീതിയിലാണ് വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടന്നത്. നിരവധി ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ നിരവധി താരങ്ങളും ഉത്തരയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു. ഉത്തരയുടെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു എന്ന് വേണം പറയാൻ. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു നടത്തിയ ഒരു വിവാഹമായി ഇത് മാറുകയായിരുന്നു. എല്ലാ സോഷ്യൽ മീഡിയ വഴിയും ഉത്തരയ്ക്ക് വിവാഹ ആശംസകൾ വന്നുകൊണ്ടിരുന്നു.

ഇപ്പോഴിതാ ഉത്തരയുടെയും ആദ്യത്തിന്റെയും വെഡിങ് ടീസർ ആണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. വിവാഹത്തിന്റെ ഓരോ ചടങ്ങുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ കുറച്ചു നെർവസാണ് എന്ന് താരം പറയുന്നതും വീഡിയോയിൽ കേൾക്കാം. പ്രൗഢ ഗംഭീരമായ വിവാഹ ചടങ്ങിൽ നൃത്ത നൃത്യങ്ങളും ഉണ്ടായിരുന്നു. ആശാ ശരത്തും ഒരു നൃത്തം അവതരിപ്പിക്കുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകയും കൂടിയാണ് ആശാ ശരത്തും മകൾ ഉത്തരയും. വിവാഹത്തിനായി ഓരോ വ്യക്തികളും എത്തുന്നതും, വിവാഹ ആശിർവാദങ്ങൾ നൽകുന്നതും എല്ലാം പങ്കുവയ്ക്കപ്പെട്ട ഈ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീസർ റിലീസ് ആയതോടെ മുഴുവൻ കല്യാണ വീഡിയോക്കുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

Leave a Reply