January 22, 2025

ക്യാബേജും കോളിഫ്‌ളവറും എങ്ങനെ കൃഷി ചെയ്യാം.

ബ്രാസിക്കേസിയ സസ്യകുടുംബത്തില്പ്പെട്ടതാണ് കോൾ ക്രോപ്സ് എന്നറിയപ്പെടുന്ന ക്യാബേജ് വർഗ്ഗ വിളകൾ. തണ്ട് എന്നർത്ഥമുള്ള കോളിസീൻ നിന്നാണ് കോൾ എന്ന പദം രൂപം കൊണ്ടിരിക്കുന്നത്. മെഡിറ്ററേനിയൻ പ്രദേശമാണ് ഉത്ഭവകേന്ദ്രം. പിന്നീട് യൂറോപ്പിലേക്കും ഇന്ത്യയിലേക്കും ഈ വിളകൾ എത്തി. ഇല തണ്ട് പൂങ്കുല അനുബന്ധ ഭാഗങ്ങൾ എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. സാലഡ് ആയും കറിവെച്ചും ഒക്കെ ഇവ ഉപയോഗിക്കാൻ കഴിയും.

വിറ്റാമിൻ എ, സി, കാൽസ്യം, ഫോസ്ഫറസ്, എന്നിവയൊക്കെ ഇതിൽ അടങ്ങിയിരിക്കുന്നത്.

ക്യാൻസർ പോലുള്ള രോഗങ്ങളെ പോലും ക്യാബേജ് കൊണ്ട് ചെറുക്കാൻ കഴിയും എന്നാണ് പറയുന്നത്.

 

എങ്ങനെയാണ് ക്യാബേജ് കൃഷി രീതി.

 

  •  കേരളത്തിൽ പ്രധാനമായും കാബേജ് കോളിഫ്ലവർ എന്നീ വിളകൾ കൃഷിചെയ്യാം.
  • ഇവയുടെ വിത്തുകൾ കടുകുമണിയുടെ സാദൃശ്യമുള്ളവയാണ്.
  • തൈകൾ പറിച്ച് നടേണ്ട വിളകളായ ഇവ കൃഷി ചെയ്യാൻ അനുയോജ്യമായ സമയം ഓഗസ്റ്റ് സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ്.
  • നല്ല തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥ ഇവയുടെ വളർച്ചയ്ക്ക് നല്ലതാണ്.
  • നല്ല സൂര്യപ്രകാശവും നീർവാർച്ചയും ഉള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം.
  • കൂടുതലുള്ള പ്രദേശങ്ങളിൽ അമ്ലം അംശം കൂടുതലുള്ള പ്രദേശങ്ങളിൽ നിലമൊരുക്കുമ്പോൾ സെൻറ് നാല് അഞ്ച് കിലോ കുമ്മായം ചേർത്ത് കൊടുക്കാം.
  • രു സെൻറ് 2. 5- 3 ഗ്രാം അല്ലെങ്കിൽ ഹെക്ടറിന് 600 – 750 ഗ്രാം എന്ന തോതിൽ വിത്ത് വേണ്ടിവരും. വിവിധ ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്.
  • മേൽമണ്ണ് കമ്പോസ്റ്റ് കയർ പിത്ത് എന്നിവ നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തി പ്രോട്രേകളിൽ വിത്ത് പാകാം.
  • പ്രോട്രേതൈകൾ നഴ്സറി തൈകളെക്കാൾ കരുത്തോടെ വളർന്ന ഒരേസമയം പാകമാകും.
  • വളർന്ന ഒരേ രോഗകീടബാധ കുറവാണ്. 3 – 5 ആഴ്ച വളർച്ചയെത്തിയ തൈകൾ പറിച്ചു നടാം.
  • കൃഷി ചെയ്യാനുദ്ദേശിക്കുന്ന നിലം നന്നായി ഉഴണം.
  • ക്യാബേജ് തൈകൾ 60 സെൻറീമീറ്റർ ഇടവിട്ട് ചാലുകൾ എടുത്ത 45 സെൻറീമീറ്റർ അകലത്തിൽ നടാം.
  • കോളിഫ്ളവർ തൈകൾ 60 സെൻറീമീറ്റർ ഇടവിട്ട് ചാലുകൾ എടുത്ത് 60 സെൻറീമീറ്റർ അകലത്തിൽ കൃഷിചെയ്യാം.
  • തൈകൾ പറിച്ചു നടുന്നതിന് മുൻപ് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കണം.
  • പറിച്ചുനട്ട തൈകൾക്ക് ആദ്യദിവസങ്ങളിൽ തണൽ കൊടുക്കുന്നത് നല്ലതാണ്.
  • ഇത് കൂടാതെ വീട്ടുവളപ്പിൽ ഗ്രോബാഗിൽ കാബേജ് കോളിഫ്ലവർ കൃഷി ചെയ്യാം.

Leave a Reply