December 9, 2024

സിനിമ ലോകത്തേക്ക് കൈപ്പിടിച്ച് കൊണ്ടുവന്നവരെയെല്ലാം ഒരുമിച്ച് കൂട്ടി വിനീത് ശ്രീനിവാസൻ..!! ‘വർഷങ്ങൾക്കു ശേഷം’ വമ്പൻ പ്രഖ്യാപനം | Vineeth Sreenivasan presents Varshangalkku Shesham

Vineeth Sreenivasan presents Varshangalkku Shesham : പ്രണവ് മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് മലയാള സിനിമ ലോകത്ത് വമ്പൻ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 2022-ൽ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് പ്രണവ് ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, അജു വർഗീസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച ഹൃദയത്തിനുശേഷം ഈ ടീം വീണ്ടും ഒന്നിക്കുകയാണ്.

വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റ് കൂടുതൽ താര സമ്പന്നമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളി ഉൾപ്പെടെ നിരവധി സൂപ്പർ താരങ്ങൾ ആണ് അഭിനയിക്കുന്നത്. 

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അജു വർഗീസ് എന്നിവർക്ക് പുറമേ ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ വേഷമിടുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിവിൻ പോളി ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ആയിരിക്കും അവതരിപ്പിക്കുക. താൻ സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് ‘വർഷങ്ങൾക്കു ശേഷം’ എന്നും എല്ലാവരുടെയും പ്രാർത്ഥന തങ്ങളോടൊപ്പം ഉണ്ടാകണമെന്നും വിനീത് ശ്രീനിവാസൻ അഭ്യർത്ഥിച്ചു.

“പ്രിയപ്പെട്ട ഒരുപാട് പേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകൻ എന്ന നിലയിൽ എന്റെ ആറാമത്തെ സിനിമ,” വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024-ൽ ആയിരിക്കും ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുക. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മലയാള സിനിമ പ്രേക്ഷകരിൽ വലിയ ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയിട്ടുണ്ട്.

Leave a Reply