വേനൽക്കാലത്ത് പലവീടുകളിലും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വരൾച്ച എന്നുള്ളത്. സ്വന്തമായി കിണർ ഉള്ള വീടുകളിൽ പോലും വേനൽക്കാലത്ത് വരൾച്ച രൂക്ഷം ആകാറുണ്ട്. ചില കിണറുകളിൽ വെള്ളം കുറയുകയാണെങ്കിൽ മറ്റുചില കിണറുകൾ നല്ലത് പോലെ വറ്റി പോകുന്നതാണ് കാണാൻ സാധിക്കുന്നത്. ചില മിക്കവരും ഇതിന് പരിഹാരമായി കാശുകൊടുത്ത് വെള്ളം വാങ്ങുന്ന സ്ഥിതിയാണ് കാണുന്നത്. ഈയൊരു സാഹചര്യത്തിൽ എല്ലാവർക്കും ഉപയോഗപ്രദമായ ഒരു അറിവാണ് ഇന്ന് പറയാൻ പോകുന്നത്.
വെറും 1500 രൂപ മുടക്കിയാൽ ഏതു വേനൽക്കാലത്തും കടും വരൾച്ചയിലും നമ്മുടെ വീട്ടിലെ കിണറിൽ നിറയെ വെള്ളം ഉണ്ടാകും.
മഴക്കാലത്ത് ലഭിക്കുന്ന മഴ സംഭരിച്ചതിനുശേഷം അതിനെ ഫിൽറ്റർ ചെയ്ത് കിണറ്റിലേക്ക് വിടുന്ന ഒരു മാർഗമാണ് ഇത്. ചിലർക്കെങ്കിലും അറിയാവുന്ന മാർഗ്ഗം ആയിരിക്കാം ഇത്. ഒരു ടാങ്കും പൈപ്പും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് ചെയ്യുമ്പോൾ കിണറും ടാങ്കും തമ്മിൽ 30 അടിയോളം ദൂരം ഉണ്ടാകണമെങ്കിൽ മാത്രമേ ഇത് വേഗത്തിൽ കിണറ്റിലേക്ക് ചെല്ലുകയുള്ളൂ. ടാങ്കിന്റെ പൈപ്പുമായി ബന്ധിപ്പിച്ച് കിണറ്റിലേക്ക് വെള്ളം വീഴുന്ന രീതിയാണ് ഇത്.
ഈ ടാങ്കിനു അകത്ത് മണല്,ചരല്, കരി എന്നിവയുണ്ടാകും. കരി എന്നുപറയുമ്പോൾ മരക്കരി ആണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ ടാങ്കിന്റെ മുക്കാൽഭാഗം വരെ ഈ സാധനങ്ങൾ ഉണ്ടാകും. ടാങ്കിൽ ഇടുന്ന സാധനങ്ങൾ എല്ലാം നന്നായി കഴുകിയ ശേഷം മാത്രമേ ടാങ്കിൽ ഇടാൻ പാടുള്ളൂ. പ്രത്യേകിച്ച് മരക്കരി ആണ് കൂടുതലായി കഴുകേണ്ടത്. ഇല്ലെങ്കിൽ വെള്ളം കറുത്ത നിറത്തിൽ വരുന്നതായി കാണാൻ സാധിക്കുന്നതാണ്. നന്നായി കഴുകിയാണെങ്കിൽ ലഭിക്കുന്ന വെള്ളം നല്ല ശുദ്ധമായ വെള്ളം ആയിരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും അറിവുകൾക്കും വേണ്ടി വീഡിയോ കാണാവുന്നതാണ്.