Press "Enter" to skip to content

കൊതുകുകളെ ഇനി വളരെ സിംപിൾ ആയി വീട്ടിൽ നിന്നും തുരത്താം | mosquito prevention tips

മഴക്കാലം ആയി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ഒന്ന് കൊതുകിന്റെ ശല്യം തന്നെയായിരിക്കും. പ്രത്യേകിച്ച് വെള്ളക്കെട്ടുകളും അധികം മരങ്ങളും ഉള്ള വീടുകളിൽ ആണ് കൊതുക് ശല്യം വലിയതോതിൽ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ കൊതുകിൽ നിന്ന് രക്ഷ നേടാം എന്നാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.

സാധാരണ ഉപയോഗിക്കുന്ന കെമിക്കൽ ചേർന്നുള്ള കൊതുകു തിരികൾ മറ്റോ ഉപയോഗിക്കുകയാണെങ്കിൽ വീടുകളിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ അവരെ പ്രതികൂലമായി ഇത് ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ നാടൻ രീതിയിൽ ഉള്ള മാർഗങ്ങൾ ആണ് ഇന്ന് പരീക്ഷിക്കുവാൻ പോകുന്നത്. ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണ, കടുകെണ്ണ ഇവയിലേതെങ്കിലും ഒന്ന് എടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു മൂന്നോ നാലോ കർപ്പൂരം പൊടിച്ചു ചേർത്തു കൊടുക്കാം. നന്നായി ഒന്ന് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ച് ഗ്രാമ്പൂ പൊടിച്ച് ചേർത്തു കൊടുക്കാം.

അതിനുശേഷം ഒരു തിരിയിട്ട് സാധാരണ നമ്മൾ വിളക്ക് കത്തിക്കുന്ന രീതിയിൽ വെക്കാവുന്നതാണ്. കർപ്പൂരം വായുസഞ്ചാരം വേഗം ആക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതു പോലെ തന്നെയാണ് ഈ മാർഗ്ഗത്തിലൂടെ കൊതുകിനെ തുരത്തുന്നതും. നാടൻ സാധനങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇതിൻറെ ഗന്ധം ശ്വസിച്ച് കഴിഞ്ഞാൽ കുട്ടികൾക്ക് മുതിർന്നവർക്ക് യാതൊരു വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടാൻ ഇടയില്ല.

ഇനി രണ്ടാമത്തെ മാർഗ്ഗത്തിനായി നമുക്ക് വേണ്ടത് കുറച്ച് ആര്യവേപ്പിലയാണ്. ഒരു ആറു ഏഴു ആര്യവേപ്പ് ഇല എടുത്തശേഷം അത് ഇതളുകളായി മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുത്ത് വെള്ളം തൊടാതെ അരച്ചെടുക്കുക. ഇങ്ങനെ അരച്ചെടുത്ത ആര്യവേപ്പില ചട്ടിയിൽ വെച്ച് ചൂടാക്കി അതിന്റെ നീരെടുത്ത് അതിൽ ഒരു തിരിയിട്ട് കത്തിച്ചു വെക്കുക.

More from TIPSMore posts in TIPS »

Be First to Comment

Leave a Reply