Press "Enter" to skip to content

ഇതാണ് കേരളത്തിന്റെ യഥാർത്ഥ കഥ!! ‘2018’ കണ്ട പ്രേക്ഷകർ പറയുന്നു | 2018 Movie Malayalam Review

2018 Movie Malayalam Review | ‘2018’ എന്ന മൾട്ടി സ്റ്റാർ മലയാള ചിത്രം ഇന്ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഈ ചിത്രം എല്ലാംകൊണ്ടും സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ ഒരു ടെക്നിക്കലി സോളിഡ് റിക്രിയേഷൻ ആണ് എന്ന് പറയാം. അടുത്തകാലത്തായി, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായ പ്രളയത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം. അത് ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകൻ കൃത്യമായി എല്ലാ സിനിമ ഘടകങ്ങളോടും കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു.

സംവിധായകനെ പ്രശംസിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. എന്നാൽ, ഒരാളിലേക്ക് നായക കഥാപാത്രം എന്നത് ചുരുക്കാതെ, എല്ലാ കഥാപാത്രങ്ങൾക്കും അവരുടെതായ പ്രാധാന്യം നൽകി കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും, ടോവിനോ തോമസിനാണ് ചിത്രത്തിൽ കൂടുതൽ സ്ക്രീൻ സ്പേസ് ലഭിച്ചിരിക്കുന്നത് എന്ന് പറയാം.

അതേസമയം, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, അപർണ ബാലമുരളി, നരൈൻ, സിദ്ദിഖ്, ലാൽ തുടങ്ങിയവരുടെയെല്ലാം പ്രകടനം എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച്, 2018-ലെ പ്രളയം അനുഭവിച്ചവർക്ക് ഈ ചിത്രം ഹൃദയത്തിൽ തുളഞ്ഞു കയറും എന്നത് ഉറപ്പാണ്. ചിത്രത്തിലെ ചില രംഗങ്ങൾ പ്രേക്ഷകനെ ആഴത്തിൽ വികാരാധിതനാക്കുന്നു എന്നത് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.

അതേസമയം, പല സീനുകളും കാണുമ്പോൾ രോമാഞ്ചം പ്രേക്ഷകരിൽ അനുഭവപ്പെടുന്നു. കേരളം നേരിട്ട പ്രകൃതി ദുരന്തം കാണിക്കുന്നതിനൊപ്പം തന്നെ, കേരളം അതിനെ ഒറ്റക്കെട്ടായി അതിജീവിച്ച നന്മയുടെ കഥ കൂടിയാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇതാണ് യഥാർത്ഥ കേരളം എന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒറ്റക്കെട്ടായി പറയുന്നു. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ, എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ചമൻ ചാക്കോ ആണ്. 

More from MOVIESMore posts in MOVIES »

Be First to Comment

Leave a Reply